Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

അയോദ്ധ്യാ വിധി: കാസര്‍കോട്ട് അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസര്‍ഗോഡ്: അയോദ്ധ്യ കേസില്‍ ശനിയാഴ്ച സുപ്രീം കോടതി വിധി വരുന്ന പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ അഞ്ച പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ചന്തേര, ഹോസ്ദുര്‍ഗ് എന്നീ പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് വെള്ളിയാഴ്ച മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്.

ആളുകള്‍ കൂട്ടം കൂടുന്നതും ആയുധം കൈവശം വെക്കുന്നതും പ്രകടനവും പൊതുയോഗവും നടത്തുന്നതും കടുത്ത ശിക്ഷാനടപടികള്‍ക്ക് കാരണമാകും. ജില്ലാ സംസ്ഥാന കലോത്സവങ്ങളുടെ ഭാഗമായുള്ള പരിപാടികള്‍ക്ക് നിരോധനാജ്ഞ ബാധകമല്ലെന്നും കലക്ടര്‍ വ്യക്തമാക്കി. ജനങ്ങള്‍ ഇതുമായി പൂര്‍ണമായും സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.