Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍: അവശ്യസര്‍വ്വീസുകള്‍ക്ക് സര്‍ക്കാര്‍ ഇളവ് അനുവദിച്ചു

തിരുവനന്തപുരം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ജില്ലകളില്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് ഇളവ്. പാല്‍, പത്രം വിതരണം, മത്സ്യവിതരണം എന്നിവ രാവിലെ 8 മണി വരെ അനുവദിക്കും. ബാങ്കുകളുടെ പ്രവൃത്തിദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയില്‍ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണം. മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനം.