Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ജോസ് കെ മാണി

തിരുവനന്തപുരം: പിണറായി മന്ത്രിസഭ വീണ്ടും അധികാരത്തിലെത്തുമ്പോള്‍ തങ്ങള്‍ക്ക് രണ്ടു മന്ത്രിസ്ഥാനം വേണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. എന്നാല്‍ ഇക്കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടെന്ന മറുപടിയാണ് സി പി എം നേതൃത്വം നല്‍കിയത് എന്നാണ് ലഭ്യമായ വിവരം.

മന്ത്രിസ്ഥാനം ആര്‍ക്കൊക്കെ എന്നതുമായി ബന്ധപ്പെട്ട് വിവിധ കക്ഷിനേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ തുടരുകയാണ്. നാല് കക്ഷികള്‍ക്ക് ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനം തീരുമാനം തിങ്കളാഴ്ച ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.