Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ഇസ്രായേൽ പാലസ്തിൻ സംഘർഷത്തിൽ പ്രതിഷേധം ശക്തമാകുന്നു. അതൃപ്തി അറിയിച്ച് മാർപ്പാപ്പയും

ന്യൂയോർക്ക് . ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗം തീരുമാനമാകാതെ പിരിഞ്ഞു.വെടിനിര്‍ത്തലിന് തയ്യാറല്ലെന്നാണ് ഇസ്രയേലും ഹമാസിന്റെയും നിലപാട്. യോഗത്തില്‍ ഇസ്രയേല്‍-പാലസ്തീന്‍ പ്രതിനിധികള്‍ പരസ്പരം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം വലിയ തോതിലുളള വ്യോമാക്രമണങ്ങളാണ്​ ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയത്​. താമസ കേന്ദ്രങ്ങള്‍ക്ക്​ പുറമെ നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളിലും ബോംബാക്രമണം നടന്നു. നഗര മധ്യത്തിലെ നാലു കെട്ടിടം ബോംബിട്ടുതകര്‍ത്തിട്ടുണ്ട്​. ഇവിടെ ആക്രമണ സമയം താമസക്കാര്‍ ഇല്ലായിരുന്നുവെന്നാണ്​ സൂചന.വൈദ്യുതി ലൈനുകളും ബോംബിങ്ങിൽ തകർന്നിട്ടുണ്ട്​.ഹമാസിന്റെ പ്രമുഖ നേതാക്കളുടെ വീടുകള്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തതായി റിപ്പോര്‍ട്ട് വരുന്നുണ്ട്. യഹിയ സിന്‍വാറിന്റെയും സഹോദരന്‍ മുഹമ്മദിന്റെയും വീടുകളാണ് തകര്‍ത്തതെന്ന് ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, അക്രമം നടക്കുന്ന സമയം ഇരുവരും വീടുകളില്‍ ഇല്ലായിരുന്നു എന്നാണ് പ്രാഥമിക വിവരം. 

വൻ പ്രതിഷേധങ്ങൾ ഉയരുമ്പോഴും തങ്ങളുടെ മുഴുവന്‍ സൈന്യത്തെയും ഉപയോഗിച്ച്‌ പാലസ്തീനില്‍ ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിച്ചെങ്കിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് തന്നെയാണ് ഇസ്രായേലിന്റെ നിലപാട്.
ഗാസ്സ മുനമ്ബില്‍ ഇസ്രയേല്‍ തുടരുന്ന ആക്രമണം തടയാന്‍ ഇടപെടണമെന്ന്​ വെനിസ്വേലന്‍ വിദേശകാര്യ മന്ത്രി ജോര്‍ജ്ജ് അരിയാസ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.പാ​ല​സ്​​തീ​ന്‍ ജ​ന​ത​ക്കു​നേ​രെ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍ ഉ​ട​ന്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​മീ​ര്‍ ഫൈ​സ​ല്‍ ബി​ന്‍ ഫ​ര്‍​ഹാനും ആ​വ​ശ്യ​പ്പെ​ട്ടു. പാ​ല​സ്​​തീ​നി​ലെ ര​ക്ത​രൂ​ഷി​ത​മാ​യ സം​ഭ​വ​ങ്ങ​ളും ഇ​സ്രാ​യേ​ല്‍ ആ​ക്ര​മ​ണ​ങ്ങ​ളും മ​റ്റും ച​ര്‍​ച്ച​ചെ​യ്യു​ന്ന​തി​ന്​ സൗ​ദി അ​റേ​ബ്യ​യു​ടെ ക്ഷ​ണ​പ്ര​കാ​രം ഒ.ഐ.​സി അം​ഗ​രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​ത​ല എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി​യു​ടെ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സൗ​ദി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി.

ഇസ്രയേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയും അതൃപ്തി രേഖപ്പെടുത്തി. ഇസ്രയേലും-പാലസ്തീനും സംയമനം പാലിക്കണമെന്നും, പിരിമുറുക്കം കൂട്ടുന്ന നടപടികളില്‍ നിന്ന് പിന്മാറണമെന്നും ഇന്ത്യ അറിയിച്ചു.
ഗാ​​​​സാ സി​​​​റ്റി​​​​യി​​​​ല്‍ ഇ​​​​ന്ന​​​​ലെ ഇ​​​​സ്ര​​​​യേ​​​​ല്‍ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ല്‍ 42 പേ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. മൂ​​​​ന്നു ബ​​​​ഹു​​​​നി​​​​ല കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ള്‍ ത​​​​ക​​​​ര്‍​​​​ന്നു. ഇ​​​​സ്ര​​​​യേ​​​​ല്‍-​​​​പ​​​​ല​​​​സ്തീ​​​​ന്‍ സം​​​​ഘ​​​​ര്‍​​​​ഷം ആ​​​​രം​​​​ഭി​​​​ച്ച​​​​ശേ​​​​ഷം ന​​​​ട​​​​ന്ന ഏ​​​​റ്റ​​​​വും രൂ​​​​ക്ഷ​​​​മാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു ഇ​​​​ന്ന​​​​ലെ​​​​യു​​​​ണ്ടാ​​​​യ​​​​ത്. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രി​​​​ല്‍ 16 പേ​​​​ര്‍ സ്ത്രീ​​​​ക​​​​ളും 10 പേ​​​​ര്‍ കു​​​​ട്ടി​​​​ക​​​​ളു​​​​മാ​​​​ണെ​​​​ന്നു ഗാ​​​​സ ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

കു​​​​ട്ടി​​​​ക​​​​ള്‍ ഉ​​​​ള്‍​​​​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി പേ​​​​രു​​​​ടെ ജീ​​​​വ​​​​ന്‍​​​​പൊ​​​​ലി​​​​യു​​​​ന്ന ഇ​​​​സ്ര​​​​യേ​​​​ല്‍-​​​​പ​​​​ല​​​​സ്തീ​​​​ന്‍ സം​​​​ഘ​​​​ര്‍​​​​ഷ​​​​ത്തെ ത​​​​ള്ളി​​​​പ്പ​​​​റ​​​​ഞ്ഞ് ഫ്രാ​​​​ന്‍​​​​സി​​​​സ് മാ​​​​ര്‍​​​​പാ​​​​പ്പ. ഭാ​​​​വി കെ​​​​ട്ടി​​​​പ്പെ​​​​ടു​​​​ക്കാ​​​​ന​​​ല്ല, അ​​​​തു ന​​​​ശി​​​​പ്പാ​​​​ക്കാ​​​​നാ​​​​ണ് അ​​​വ​​​ര്‍ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​ത് എ​​​ന്ന​​​തി​​​നു​​​ള്ള തെ​​​​ളി​​​​വാ​​​​ണ് സം​​​ഘ​​​ര്‍​​​ഷ​​​മെ​​​ന്നു ഫ്രാ​​​​ന്‍​​​​സി​​​​സ് മാ​​​​ര്‍​​​​പാ​​​​പ്പ സെ​​​​ന്‍റ് പീ​​​​റ്റേ​​​​ഴ്സ് ച​​​​ത്വ​​​​ര​​​​ത്തി​​​​ലെ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ല്‍ പ​​​​റ​​​​ഞ്ഞു.
സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നും ‍ഐ​​​​ക്യ​​​​ത്തി​​​​നു​​​​മാ​​​​യി പ്രാ​​​​ര്‍​​​​ഥി​​​​ച്ച മാ​​​​ര്‍​​​​പാ​​​​പ്പ, പ്ര​​​​ശ്നം ച​​​​ര്‍​​​​ച്ച​​​​യി​​​​ലൂ​​​​ടെ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ന്‍ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​മൂ​​​​ഹം മു​​​​ന്‍​​​​കൈ​​​​യെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ​​​​റ​​​​ഞ്ഞു.

പലസ്തീനിലെ ഇസ്രായേലിന്റെ സൈനിക നടപടിക്കെതിരെ അമേരിക്കയിലെ ബ്രൂക്ക്ലിനില്‍ കൂറ്റന്‍ പ്രതിഷേധ റാലി. പാലസ്തീന് പിന്തുണ പ്രഖ്യാപിച്ച്‌ ആയിരക്കണക്കിന് അറബ് മുസ്ലിം വംശജരായ അമേരിക്കന്‍ പൗരന്മാര്‍ റാലിയില്‍ അണി നിരന്നു.

ഇസ്രായേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന് ബേറിഡ്ജില്‍ നടന്ന റാലിയില്‍ പങ്കെടുത്തവർ ആവശ്യപ്പെട്ടു. മണിക്കൂറുകളോളം തുടര്‍ന്ന റാലിക്കിടെ ബ്രൂക്ക്ലിന്‍ റോഡുകളിലെ പോസ്റ്റുകളില്‍ കയറി യുവാക്കള്‍ പലസ്തീന്‍ പതാക വീശുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. എന്നാൽ ഹമാസ് കേന്ദ്രങ്ങളെയാണ് ഇസ്രായേല്‍ ലക്ഷ്യമിടുന്നതെന്നും സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിന് അവകാശമുണ്ടെന്നും വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തെത്തിയിരുന്നു.