Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

പുതിയ മന്ത്രിമാരുടെ കാര്യത്തിൽ സമവായമായി. ഏകാങ്ക പാർട്ടികേളേയും പരിഗണിച്ചു

തിരുവനന്തപുരം: പുതിയ കേരള സര്‍ക്കാര്‍ രൂപവത്കരണത്തിനു മുന്നോടിയായി ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ സി.പി.എം. പൂര്‍ത്തിയാക്കി. 21 മന്ത്രിമാരാണ് കേരള മന്ത്രിസഭയില്‍ ഉണ്ടാവുക. ഒരംഗങ്ങളുള്ള നാലു പാര്‍ട്ടികള്‍ രണ്ടരവര്‍ഷം വീതം രണ്ടു മന്ത്രിസ്ഥാനം പങ്കിടണം. എല്‍.ജെ.ഡി. ഒഴികെയുള്ള ഘടകകക്ഷികള്‍ക്കെല്ലാം സര്‍ക്കാരില്‍ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ അന്തിമ തീരുമാനവും പ്രഖ്യാപനവുമുണ്ടാകും.

സി.പി.എമ്മില്‍ മുഖ്യമന്ത്രിയടക്കം 12 മന്ത്രിമാരും സ്പീക്കറും, സി.പി.ഐ.യ്ക്ക് നാലുമന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും എന്നാണു തീരുമാനം. കേരള കോണ്‍ഗ്രസിന് (എം) ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് റാങ്കോടെ ചീഫ് വീപ്പ് സ്ഥാനവും ലഭിക്കും.
കേരള കോണ്‍ഗ്രസിന് രണ്ടു മന്ത്രിസ്ഥാനമെന്ന ആവശ്യം ഞായറാഴ്ചത്തെ ചര്‍ച്ചയിലും ജോസ് കെ. മാണി ഉന്നയിച്ചു. അത് അംഗീകരിക്കാനുള്ള ബുദ്ധിമുട്ട് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. അന്തിമ തീരുമാനം എല്‍.ഡി.എഫ്. യോഗത്തിലുണ്ടാകുമെന്ന് ജോസ് പ്രതികരിച്ചു.