Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

കോവിഡ് വാഹന വിപണിയേയും ബാധിക്കുന്നു. സൗജന്യങ്ങളുമായി കമ്പനികൾ രംഗത്ത്

മുംബൈ .കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് രാജ്യത്ത് നിയന്ത്രണങ്ങളും ലോക്ക്ഡൗണുകളും ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഫ്രീ സര്‍വീസ് കാലാവധിയും വാറണ്ടിയും നീട്ടി വാഹന നിര്‍മാതാക്കള്‍. മാരുതി സുസുകി, ടൊയോറ്റ, എംജി മോട്ടോഴ്‌സ്, ഹ്യുണ്ടായ് തുടങ്ങിയ വാഹന നിര്‍മാതാക്കളാണ് ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കി സര്‍വീസ് കാലാവധിയും വാറണ്ടിയും ദീര്‍ഘിപ്പിച്ചത്.

മാരുതി സുസുകി, ഫ്രീ സര്‍വീസ്, വാറണ്ടി പിരീഡ്, എക്സ്റ്റന്റഡ് വാറണ്ടി എന്നിവ 2021 ജൂണ്‍ 30 വരെയാണ് നീട്ടി നല്‍കിയത്. മാര്‍ച്ച്‌ 15 നും മെയ് 31 നും ഇടയില്‍ കാലാവധി തീരുന്ന ഉപഭോക്താക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് കമ്ബനി അറിയിച്ചു.

ടൊയോറ്റ കിര്‍ലോസ്‌കര്‍, എംജി മോട്ടോര്‍ ഇന്ത്യ എന്നിവ ഏപ്രില്‍, മെയ് മാസങ്ങളില്‍ കലാവധി തീരുന്ന വാറണ്ടിയും ഫ്രീ സര്‍വീസും ദീര്‍ഘിപ്പിച്ചിട്ടുണ്ട്.