Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

മന്ത്രിമാരുടെ കാര്യത്തില്‍ ഏകദേശ ധാരണയാകുന്നു; കെ കെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങള്‍

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരുടെ കാര്യത്തില്‍ ഏകദേശ ധാരണയാകുന്നു. കെ കെ ശൈലജ ഒഴികെ മന്ത്രിസഭയില്‍ ബാക്കിയെല്ലാം പുതുമുഖങ്ങളെയാണ് പരിഗണിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. കെകെ ശൈലജയെ ഒഴിവാക്കി മുന്നോട്ട് പോകേണ്ടതില്ലെന്ന പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മുഹമ്മദ് റിയാസിനേയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.

ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും ആദ്യ ഊഴത്തില്‍ മന്ത്രിമാരാകും. ഗണേഷ് കുമാറും കടന്നപ്പള്ളിയും രണ്ടാം ഊഴത്തില്‍ മന്ത്രിമാരാകും. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും കേരളാ കോണ്‍ഗ്രസ് (എം) ന് ലഭിച്ചെന്ന് ജോസ് കെ മാണി പറഞ്ഞു. എന്‍ സി പി മന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് ടി പി പീതാംബരന്‍ വ്യക്തമാക്കി.