Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

18 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കുള്ള വാ​ക്സി​നേ​ഷ​ൻ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിനും 45 വയസിനും ഇടയിലുള്ളവര്‍ക്കുള്ള വാക്‌സിന്‍ വിതരണം ആരംഭിച്ചു. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാണ് കുത്തിവയ്പ്പ് നല്‍കുക. വാക്‌സിന്‍ അനുവദിക്കപ്പെട്ടവര്‍ക്ക് അതു സംബന്ധിച്ച സന്ദേശം മൊബൈല്‍ഫോണില്‍ ലഭിക്കും. ഇതനുസരിച്ച് കൃത്യസമയത്ത് അനുവദിക്കപ്പെട്ട വാക്‌സിന്‍ കേന്ദ്രങ്ങളില്‍ എത്തണം.

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ അപ്പോയിന്റ്‌മെന്റ് എസ്എംഎസ്, ആധാര്‍ അല്ലെങ്കില്‍ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ അനുവദിക്കില്ല. രണ്ടാം ഡോസിനും ഇവര്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം.

മറ്റു രോഗങ്ങളുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍, പ്രമേഹബാധിതര്‍, വൃക്ക, കരള്‍ രോഗികള്‍ തുടങ്ങി 20 തരം രോഗങ്ങളുള്ളവര്‍ക്കാണ് മുന്‍ഗണന. ഡോക്ടറുടെ സാക്ഷ്യപത്രം സഹിതംവേണം അപേക്ഷിക്കാന്‍. ഇവര്‍ക്കായി പ്രത്യേക സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.