Agriculture

Entertainment

August 1, 2021

BHARATH NEWS

Latest News and Stories

കുഴൽപ്പണം തട്ടിയെടുക്കൽ ; പ്രതിപണം ഒളിപ്പിച്ചത് കോഴിക്കൂട്ടിൽ

തൃശൂര്‍: കുഴല്‍പണം തട്ടിയെടുത്ത കേസില്‍ 8 ലക്ഷം രൂപ കൂടി കണ്ടെടുത്തു. പ്രധാന പ്രതികളിലൊരാളായ വെള്ളാങ്ങല്ലൂര്‍ സ്വദേശി ഷുക്കൂറിന്റെ വീട്ടിലെ കോഴിക്കൂട്ടില്‍ നിന്നാണ് 8 ലക്ഷം പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തത്. ഇതോടെ കേസില്‍ പിടിച്ചെടുത്ത തുക 75 ലക്ഷമായി. തനിക്കു 10 ലക്ഷം രൂപ കിട്ടിയെന്നും ബാക്കി തുക മൊബൈല്‍ ഫോണ്‍ വാങ്ങാനും വാഹനം അറ്റകുറ്റപ്പണി തീര്‍ക്കാനും ഉപയോഗിച്ചെന്നും ഷുക്കൂര്‍ മൊഴി നല്‍കി. തൃശൂര്‍ ജില്ലയില്‍ നിന്ന് 47 ലക്ഷം രൂപയും മറ്റ് ജില്ലകളില്‍ നിന്ന് 20 ലക്ഷത്തോളം രൂപയും നേരത്തെ കണ്ടെടുത്തിരുന്നു. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. 3.5 കോടി രൂപ മൊത്തം പോയിട്ടുണ്ടെന്നാണു വിവരം. കവര്‍ച്ചക്കേസിലെ മുഖ്യ പ്രതികളായ മാര്‍ട്ടിനെയും രഞ്ജിത്തിനെയും ഇന്നു കസ്റ്റഡിയില്‍ വാങ്ങും.