Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

കേദാര്‍നാഥ് ക്ഷേത്രം തുറന്നു; ചടങ്ങിന് പൂജാരിമാരും ട്രസ്റ്റ് അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തീര്‍ത്ഥാടനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് കേദാര്‍നാഥ് ക്ഷേത്രം തുറന്നു. ഇന്ന് രാവിലെ 5 മണിക്കാണ് ക്ഷേത്രം ഈ സീസണിലെ പൂജകള്‍ക്കായി തുറന്നത്. കൊറോണ മാനദണ്ഡം പാലിച്ചുകൊണ്ട് ക്ഷേത്ര പൂജാരിമാരും ട്രസ്റ്റ് അംഗങ്ങളും സര്‍ക്കാര്‍ പ്രതിനിധികളും സുരക്ഷാ ഉദ്യോഗസ്ഥരും മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്.

ഉത്തരാഖണ്ഡിലെ ബദരിനാഥ്, കേദാര്‍നാഥ്, അമര്‍നാഥ് ക്ഷേത്രങ്ങളാണ് ഭക്തര്‍ക്കായി തുറക്കുന്നത്. കഴിഞ്ഞ വര്‍ഷവും കൊറോണ നിയന്ത്രണങ്ങളുണ്ടായിരുന്ന ക്ഷേത്ര ചടങ്ങുകള്‍ക്ക് ഓണ്‍ലൈന്‍ പ്രവേശനം നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ കൊറോണ രൂക്ഷമായതിനാല്‍ തല്‍ക്കാലം തീര്‍ത്ഥാടകരുടെ പ്രവേശനം ആരംഭിക്കേണ്ടെന്ന് കേന്ദ്രസാംസ്‌കാരിക വകുപ്പ് തീരുമാനിക്കുകയായിരുന്നു.

കൊറോണ വ്യാപനം കുറയുന്ന മുറയ്ക്ക് ആഗസ്റ്റ് മാസത്തില്‍ ചേരുന്ന ഉന്നത തലയോഗം തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കുമെന്നാണ് സൂചന.