Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

മൃതദേഹത്തില്‍ ഇനി റീത്ത് സമര്‍പ്പിക്കരുത്; പുതിയ നിര്‍ദേശവുമായി ആലുവ സെന്റ് ഡൊമിനിക് പള്ളി

മൃതദേഹത്തില്‍ ഇനി റീത്ത് സമര്‍പ്പിക്കരുതെന്ന പുതിയ നിര്‍ദേശവുമായി ആലുവ സെന്റ് ഡൊമിനിക് പള്ളി. റീത്തിന് പകരം ഇനി വെള്ളമുണ്ട് ഉപയോഗിച്ചാല്‍ മതിയെന്നാണ് പള്ളി മുന്‍പോട്ട് വെയ്ക്കുന്ന പുതിയ നിര്‍ദേശം. ചടങ്ങുകള്‍ പരിസ്ഥിതി സൗഹാര്‍ദമാക്കാനാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അറിയിച്ചു.

സംസ്‌കാര ശുശ്രൂഷകള്‍ കഴിയുമ്പോള്‍ മുണ്ടുകളെല്ലാം പള്ളിയിലേക്ക് നല്‍കണം. ഈ മുണ്ടുകള്‍ നാട്ടിലെ പാവപ്പെട്ടവര്‍ക്കും രോഗികള്‍ക്കും വിതരണം ചെയ്യാനും തീരുമാനമുണ്ട്. സംസ്‌കാരത്തിന് ശേഷം റീത്തുകള്‍ സെമിത്തേരിയില്‍ കല്ലറകളുടെ മുകളില്‍ തന്നെ വെയ്ക്കുകയാണ് പതിവ്. റീത്തുകള്‍ക്കൊപ്പം പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളുമുണ്ടാകും. ഇതുണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം കൂടി കണക്കിലെടുത്താണ് ഈ തീരുമാനം.