Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

കൊറോണ ഭീതിയിൽ ജപ്പാൻ ; ഒളിംപിക്സ് മാറ്റണമെന്ന് എൺപത് ശതമാനം പേരും ആവശ്യപ്പെട്ടതായി സർവ്വെ.

ടോക്കിയോ: ജപ്പാനിൽ നടന്ന സർവെയിലാണ് രാജ്യത്തിലെ ജനങ്ങൾ കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിൽ ഒളിംപിക്സിനെതിരെ പ്രതികരിച്ചത്.

കൊറോണ വൈറസിന്റെ കുതിച്ചുചാട്ടം രാജ്യത്തെ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്, വർദ്ധിച്ചു വരുന്ന രോഗവ്യാപ്തിയിൽ മെഡിക്കൽ പ്രൊഫഷണലുകളുടെ കുറവും രാജ്യത്തെ ബാധിച്ചിട്ടുണ്ട്.

ആസാഹി ഷിംബൺ ദിനപത്രത്തിന്റെ വാരാന്ത്യ സർവേയിൽ 43 ശതമാനം പേർ ഗെയിംസ് റദ്ദാക്കണമെന്നും 40 ശതമാനം പേർ ഒളിംപിക്സ് നീട്ടിവെക്കണമെന്നുമാണ് ആഗ്രഹിക്കുന്നത്.

ഒരു മാസം മുമ്പ് പേപ്പർ നടത്തിയ സർവേയിൽ റദ്ദാക്കലിനെ പിന്തുണച്ചത് 35 ശതമാനത്തോളം പേരായിരുന്നു.

കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിംപിക്സ് കൊറോണ വ്യാപനത്തോടെയാണ് രണ്ടായിരത്തി ഇരുപത്തിയൊന്ന് ജൂലൈയിൽ നടത്താൻ തീരുമാനിച്ചത്.