Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

അയോദ്ധ്യാ വിധി: ഇനി നിയമ പോരാട്ടത്തിന് ഇല്ലെന്ന് യു പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്

അയോദ്ധ്യയിലെ സുപ്രീംകോടതി വിധി നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിന് ശാശ്വത പരിഹാരമായേക്കും. രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കുകയും പഞ്ചകോശി പരിക്രമയ്ക്കു പുറത്ത് മുസ്ലീങ്ങള്‍ക്ക് സ്ഥലം അനുവദിക്കാനുമുള്ള തീരുമാനം സംഘര്‍ഷം ആഗ്രഹിക്കാത്തവര്‍ മുഴുവന്‍ സ്വീകരിക്കുന്ന സാഹചര്യമാണ് കാണുന്നത്. അയോദ്ധ്യയിലെ മുസ്ലീങ്ങളുടെ പ്രതിനിധികളും ബാബറി പള്ളിയുടെ യഥാര്‍ത്ഥ ഉടമസ്ഥരുമായ യു പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് സുപ്രീംകോടതി വിധിയില്‍ പുനപരിശോധനാ ഹര്‍ജിയോ തിരുത്തല്‍ ഹര്‍ജിയോ വേണ്ടെന്ന് തീരുമാനിച്ചു.

അതേസമയം, ദേശീയ സുന്നി വഖഫ് ബോര്‍ഡും മുസ്ലീം വ്യക്തിനിയമ ബോര്‍ഡും പുനപരിശോധനാ ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോഴാണ് പള്ളിയുടെ യഥാര്‍ത്ഥ ഹര്‍ജിക്കാരായ യു പി സുന്നി വഖഫ് ബോര്‍ഡ് ഈ തീരുമാനം എടുത്തത്. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സംഘര്‍ഷം അവസാനിപ്പിക്കുകയും സമാധാനപരവും പരസ്പര സഹവര്‍ത്തിത്തോടെയുമുള്ള ജീവിതം ഉറപ്പാക്കാനാണ് ഇങ്ങനെയൊരു തീരുമാനം എടുക്കുന്നതെന്ന് യു പി സുന്നി വഖഫ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു.

രാമജന്മഭൂമി ശ്രീരാമ ജന്മസ്ഥലമല്ലെന്ന് തെളിയിക്കാന്‍ കഴിയാതിരുന്നതും ക്ഷേത്രത്തിനു മുകളിലല്ല പള്ളി പണിതതെന്ന് അസന്നിഗ്ദ്ധമായി തെളിയിക്കാന്‍ കഴിയാത്തതും തിരിച്ചടി തന്നെയാണ്. ഈ സാഹചര്യത്തില്‍ തങ്ങളെ രണ്ടാംകിടക്കാരാക്കാതെ തങ്ങളുടെ അവകാശം അംഗീകരിച്ചുകൊണ്ട് പുറത്തു സ്ഥലം തന്നത് അംഗീകരിക്കുന്നതാണ് നല്ലതെന്ന ധാരണയാണ് ശനിയാഴ്ച വൈകി ചേര്‍ന്ന യോഗത്തില്‍ ഉരുത്തിരിഞ്ഞത്.