Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

വ്യാജ പ്രചരണങ്ങളിൽ പെട്ടുപോകരുതെന്ന് ഒമാൻ ഇന്ത്യൻ എംബസി

മസ്​കത്ത്​: തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കത്തോടെ പ്രചരിപ്പിക്കപ്പെടുന്ന സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന്​ ഒമാനിലെ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.

ഒമാനിലെ ഇന്ത്യന്‍ സമൂഹത്തിനെക്കുറിച്ച് തെറ്റ് ധാരണ ഉളവാക്കുന്ന ധാരാളം സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടു. ഇന്ത്യന്‍ പ്രവാസി സമൂഹം നിയമമനുസരിക്കുന്നവരും ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം വികസിപ്പിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചവരുമാണ്​. പ്രതിസന്ധിനിറഞ്ഞ ഈ സാഹചര്യത്തില്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ ശ്രദ്ധിക്കുകയും ഐക്യപ്പെടുകയും ചെയ്യുകയാണ്​ വേണ്ടത്​. ദുരുദ്ദേശ്യത്തോടെ എഴുതപ്പെടുന്ന പോസ്​റ്റുകള്‍ നമ്മുടെ ശ്രദ്ധ തെറ്റിക്കരുതെന്നും എംബസിയുടെ പ്രസ്​താവനയില്‍ ആവശ്യപ്പെട്ടു.