Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് റോഷി അഗസ്റ്റിന്‍ മന്ത്രി, ഡോ. എന്‍ ജയരാജന്‍ ചീഫ് വിപ്പ്

തൊടുപുഴ: കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്ന് മന്ത്രിസ്ഥാനത്തേക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ റോഷി അഗസ്റ്റിനെയും ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡര്‍ എന്‍ ജയരാജിനെയും തീരുമാനിച്ചു. പാര്‍ട്ടി തീരുമാനം അറിയിച്ച് ചെയര്‍മാന്‍ ജോസ് കെ മാണി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. രണ്ട് മന്ത്രിസ്ഥാനം വേണമെന്ന് ആവശ്യവുമായി കേരളാ കോണ്‍ഗ്രസ് എം അവസാനം വരെ ആവശ്യപ്പെട്ടെങ്കിലും സി പി എം വഴങ്ങിയില്ല.

ഇടുക്കി നിയോജകമണ്ഡലത്തില്‍ നിന്നാണ് റോഷി അഗസ്റ്റിന്‍ മന്ത്രിസഭയിലെത്തുന്നത്. ഈ മണ്ഡലത്തില്‍ നിന്ന് മന്ത്രിസഭയിലെത്തുന്ന ആദ്യ ജനപ്രതിനിധി കൂടിയാണ് റോഷി അഗസ്റ്റിന്‍. കാഞ്ഞിരപ്പള്ളി എം എല്‍ എയായ ഡോ എന്‍ ജയരാജ് നാലാം തവണയാണ് നിയമസഭയിലെത്തുന്നത്.