Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ഉപയോഗിച്ച മാസ്‌കുകള്‍ അണുവിമുക്തമാക്കി നശിപ്പിക്കാം; ബിന്‍ 19 എത്തി

കൊച്ചി: ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന മാസ്‌ക്കുകള്‍ വലിയൊരു തലവേദന ഉണ്ടാക്കുന്നുണ്ടോ? എങ്കില്‍ ഇനി വിഷമിക്കേണ്ട. ഉപയോഗിച്ച മാസ്‌കുകള്‍ ഇനി അണുവിമുക്തമാക്കി നശിപ്പിക്കാവുന്ന സംവിധാനം എത്തിക്കഴിഞ്ഞു. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കൊച്ചിയിലെ വിഎസ്ടി മൊബിലിറ്റി സൊല്യൂഷന്‍സാണ് മാസ്‌കുകള്‍ ശേഖരിച്ച് അണുവിമുക്തമാക്കി നശിപ്പിക്കുന്ന ബിന്‍ 19 എന്ന ഉപകരണം വികസിപ്പിച്ചത്.

തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയുടെ സഹായത്തോടെയാണ് വിഎസ്ടി ഉപകരണം വികസിപ്പിച്ചത്. ഉപയോഗിച്ച മാസ്‌ക് ബിന്‍ 19ന്റെ ചേംബറിലിടുമ്പോള്‍ അണുവിമുക്തമാകുകയും ബിന്നിനകത്തെ മറ്റൊരു അറയില്‍ മാസ്‌കുകള്‍ എത്തുകയും ചെയ്യും. മാസ്‌ക് ചേംബറിലിടുന്നവര്‍ക്ക് ബിന്നിലെ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്‌പെന്‍സറിന്റെ സഹായത്തോടെ കൈ അണുവിമുക്തമാക്കാം. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിന്റെ സഹായത്താല്‍ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ബിന്നിന്റെ പ്രവര്‍ത്തനം.

ബിന്‍ പ്രവര്‍ത്തനക്ഷമമാകുമ്പോഴും ബോക്‌സ് തുറക്കുമ്പോഴും ഓഫ് ആകുമ്പോഴും മുന്നറിയിപ്പ് നല്‍കാനുള്ള സംവിധാനവുമുണ്ടെന്ന് വിഎസ്ടി സിഇഒ അല്‍വിന്‍ ജോര്‍ജ് പറഞ്ഞു. പൊതുനന്മാ ഫണ്ടുപയോഗിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലാ ഭരണകേന്ദ്രങ്ങളിലും ബിന്‍ 19 സ്ഥാപിച്ചുകഴിഞ്ഞു. ബിന്‍ 19ന് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നടക്കം ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞു.