Agriculture

Entertainment

June 7, 2023

BHARATH NEWS

Latest News and Stories

അയോദ്ധ്യാ വിധി: കോട്ടയം ജില്ലയില്‍ ഏഴുദിവസം കര്‍ശന സുരക്ഷാ നിബന്ധനകള്‍

അയോദ്ധ്യാ വിധിയുടെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഏഴു ദിവസത്തേക്ക് കര്‍ക്കശമായ സുരക്ഷാ നിബന്ധനകളുമായി പോലീസ്. മതസൗഹാര്‍ദം, സുരക്ഷ എന്നിവയെ ബാധിക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. നശീകരണ വസ്തുക്കള്‍ സ്‌ഫോടക വസ്തുക്കള്‍ വെടിമരുന്ന്, ആയുധങ്ങള്‍ എന്നിവ ശേഖരിക്കാനോ കൊണ്ടുപോകാനോ പാടില്ലന്നും ജില്ലാ പോലീസ് ചീഫ് നിര്‍ദേശിച്ചു.

മതവികാരം ആളിക്കത്തിക്കുന്നതും സമാധാനത്തെ ബാധിക്കുന്നതുമായ ചിത്രങ്ങള്‍, ചിഹ്നങ്ങള്‍, പ്ലക്കാര്‍ഡുകള്‍, അച്ചടിച്ച കടലാസുകള്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍, ഓഡിയോ, വിഡിയോ റിക്കോര്‍ഡിംഗുകള്‍, പോസ്റ്ററുകള്‍, ബാനറുകള്‍ എന്നിവ തയ്യാറാക്കാനോ പ്രദര്‍ശിപ്പിക്കാനോ വിതരണം ചെയ്യാനോ പ്രചരിപ്പിക്കാനോ പാടില്ല. അര്‍ഹതപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ പ്രകടനങ്ങളോ, പൊതു സമ്മേളനങ്ങളോ, റാലിയോ നടത്താന്‍ പാടില്ലന്നും കര്‍ശന നിര്‍ദേശമുണ്ട്.