Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

സത്യപ്രതിജ്ഞ ചടങ്ങ്: യു.ഡി.എഫ് പങ്കെടുക്കില്ലെന്നും വീട്ടിലിരുന്ന് കാണുമെന്നും എം എം ഹസ്സന്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കില്ലെന്നും എല്ലാവരും വീട്ടിലിരുന്ന് ദൃശ്യമാധ്യമങ്ങളിലൂടെ ചടങ്ങുകള്‍ കാണുമെന്നും കണ്‍വീനര്‍ എം.എം. ഹസ്സന്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സത്യപ്രതിജ്ഞ മാമാങ്കം നടത്തുന്നത് ശരിയല്ലന്നും അതുകൊണ്ടാണ് ചടങ്ങില്‍ നേരിട്ട്  പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ലളിതമായ ചടങ്ങില്‍ സത്യപ്രതിജ്ഞ നടത്തേണ്ടതായിരുന്നു. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രത്യേകം പറഞ്ഞിട്ടുണ്ട് എല്ലാവരും ടിവിയിലിരുന്ന് സത്യപ്രതിജ്ഞ കാണണമെന്ന്. യുഡിഎഫ് എംപിമാരും എംഎല്‍എമാരും വീട്ടിലിരുന്ന് ടിവിയില്‍ സത്യപ്രതിജ്ഞാ ചടങ്ങ് കാണും. ചടങ്ങ് ബഹിഷ്‌കരിക്കുന്നില്ലെന്നും വെര്‍ച്വലായി പങ്കെടുക്കുമെന്നും ഹസന്‍ പറഞ്ഞു.