Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

CHICAGO, ILLINOIS - DECEMBER 12: Julian Franklin gets tested for Covid-19 at a mobile test site being run by Roseland Community Hospital on December 12, 2020 in Chicago, Illinois. The seven-day positivity rate in Illinois has been slowly receding but currently stands a 10.8%. (Photo by Scott Olson/Getty Images)

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം പതിനാറര കോടിയിലേക്കെത്തി; പ്രതിസന്ധിയിൽ ലോകം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടിയിലേക്കെത്തി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.മരണസംഖ്യ 34 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി മുപ്പത്തിയെട്ട് ലക്ഷമായി ഉയര്‍ന്നു.

ഇന്ത്യയില്‍ കഴിഞ്ഞ ദിവസം 2.63 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തില്‍ താഴെയാകുന്നത്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 33.53 ലക്ഷമായി. കേസുകളുടെ 13.29 ശതമാനം മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച നാല് ലക്ഷത്തിലധികം പേരാണ് രോഗമുക്തി നേടിയത്.

ഇപ്പോഴും ഏറ്റവുമധികം രോഗികളുള്ളത് യു എസ്സിലാണ്. അമേരിക്കയില്‍ മൂന്ന് കോടി മുപ്പത്തിയേഴ് ലക്ഷം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

25,000ത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.മരണസംഖ്യ ആറ് ലക്ഷം പിന്നിട്ടു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഒരു കോടി അമ്ബത്തിയേഴ് ലക്ഷം രോഗബാധിതരുണ്ട്.മരണസംഖ്യ 4.39 ലക്ഷമായി ഉയര്‍ന്നു.