Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

അഫ്ഗാൻ സേന 12 താലിബാൻ ഭീകരരെ കൊന്നു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ അസ്ര ജില്ലയിലെ കിഴക്കന്‍ ലോഗര്‍ പ്രവിശ്യയില്‍ അഫ്ഗാന്‍സേന താലിബാന്‍ ഭീകര കേന്ദ്രത്തിനു ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തില്‍ 12 ഭീകരര്‍ കൊല്ലപ്പെട്ടു.
മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതോടെ തിങ്കളാഴ്ച രാത്രിയാണ്‌ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സായുധരായ 12 ഭീകരര്‍ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ കൊല്ലപ്പെടുകയും മൂന്ന് ഭീകരര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. വ്യോമാക്രമണത്തില്‍ ആന്റി എയര്‍ക്രാഫ്റ്റ്ഗണ്‍, സ്‌ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെ വന്‍ ആയുധശേഖരവും സൈന്യം നശിപ്പിച്ചു. മെയ് ഒന്നിന് യു.എസ് സേന പ്രവിശ്യയില്‍ നിന്നും പൂര്‍ണമായും പിന്മാറിയതോടെയാണ് താലിബാന്‍ ഇവിടെ പിടിമുറുക്കിയത്.ലോഗര്‍ പ്രവിശ്യ താലിബാന്റെ ശക്തി കേന്ദ്രങ്ങളിലൊന്നാണ്