Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞ പന്തല്‍ തൊഴിലാളിക്ക് കോവിഡ്

തിരുവനന്തപുരം: പിണറായി വിജയന്‍ രണ്ടാം സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിനുള്ള പന്തല്‍ നിര്‍മ്മാണ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് ജീവനക്കാരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

മെയ് 20 ന് ഉച്ചയ്ക്ക് 3.30 നാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ. 500 ആളുകള്‍ക്കാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രവേശനാനുമതിയുള്ളത്. അയ്യായിരം പേര്‍ക്ക് ഇരിക്കാവുന്ന വലുപ്പത്തിലാണ് പന്തല്‍.