Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

പി സി ചാക്കോ എൻ സി പി സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം: കോണ്‍​ഗ്രസ് വിട്ടു വന്ന മുന്‍നേതാവ് പി.സി.ചാക്കോയെ എന്‍സിപി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. നിലവിലെ സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍ മാസ്റ്റ‍ര്‍ക്ക് പകരമായാണ് പി.സി.ചാക്കോയെ എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാ‍ര്‍ നിയമിച്ചിരിക്കുന്നത്.

രണ്ടാം പിണറായി സ‍ര്‍ക്കാരില്‍ പാര്‍ട്ടിക്ക് വകുപ്പ് മാറ്റി നല്‍കിയത്തില്‍ തെറ്റില്ലെന്ന് മാധ്യമങ്ങളെ കണ്ട പിസി ചാക്കോ പറഞ്ഞു. മെച്ചപ്പെട്ട വകുപ്പാണ് എന്‍സിപിയ്ക്ക് ലഭിച്ചത്. വനം വകുപ്പ് പ്രാധാന്യമുള്ള വകുപ്പാണത്. വനം വകുപ്പ് ലഭിച്ചതില്‍ സംതൃപ്തിയുണ്ടെന്നും പി.സി.ചാക്കോ പറഞ്ഞു.