Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

കെ കെ ശൈലജ മന്ത്രിസഭയില്‍ ഇല്ലാത്തത് കുറവായി കാണുന്നില്ലെന്ന് പിണറായി

തിരുവനന്തപുരം: കെ കെ. ശൈലജ പുതിയ മന്ത്രിസഭയില്‍ ഇല്ലാത്തത് കുറവായി കാണുന്നില്ലെന്നും കോവിഡ് പ്രതിരോധത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പ്രവര്‍ത്തനങ്ങളും കൂട്ടായ ശ്രമത്തിന്റെ ഭാഗമാണ്. ശൈലജയെ ഒഴിവാക്കിയതിനെതിരായ അഭിപ്രായ പ്രകടനങ്ങള്‍ മാനിക്കുന്നുവെന്നും പിണറായി വ്യക്തമാക്കി.

മുന്‍ മന്ത്രിസഭയിലെ അംഗങ്ങളെ പൂര്‍ണമായി ഒഴിവാക്കിയതില്‍ ദുരുദ്ദേശമില്ല. എല്ലാ തീരുമാനങ്ങളും കൂട്ടായി എടുക്കുന്നതാണ്. പുതിയ ആളുകള്‍ക്ക് അവസരം കൊടുക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞു. മുഖ്യമന്ത്രി മാറേണ്ടെന്ന് തീരുമാനിച്ചത് പാര്‍ട്ടിയാണെന്നും പിണറായി ചൂണ്ടിക്കാട്ടി.