Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

മ്യാൻമർപട്ടാള ഭരണത്തിനെതിരെ ഉപരോധ നടപടികളുമായി പ്രമുഖ രാജ്യങ്ങൾ രംഗത്ത്

യാങ്കൂണ്‍:തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ മ്യാൻമറിൽ ഫെബ്രുവരിയിൽ നടന്ന അട്ടിമറിയെത്തുടർന്ന് സാധാരണ ജനങ്ങളുൾപ്പെടെ ഉള്ളവർക്കെതിരെ നടന്ന ആക്രമണങ്ങൾക്ക് എതിരെ യു എസ് . മ്യാൻമറിലെ സൈനിക ഭരണകൂടത്തിലെ നേതാക്കളെ സാമ്പത്തിക കരിമ്പട്ടികയിൽ പെടുത്തി.

മ്യാന്‍മറിലെ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച പട്ടാള ഭരണകൂടത്തിനെതിരേ കൂടുതല്‍ ഉപരോധ നടപടികളുമായി യുഎസും ബ്രിട്ടനും കാനഡയും. രാജ്യത്ത് നടന്നുവരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സൈനിക ഭരണകൂടത്തിനുളള ശക്തമായ താക്കീതാണ് ഉപരോധങ്ങളെന്നാണ് വിലയിരുത്തല്‍. സൈന്യം നിയോഗിച്ച ഭരണകര്‍ത്താക്കളുടെ യുഎസിലെ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതുള്‍പ്പെടെയുളള നിയന്ത്രണങ്ങളാണ് അമേരിക്ക നടപ്പിലാക്കിയിരിക്കുന്നത്. യുഎസ് പൗരന്‍മാരുമായുളള ഇവരുടെ സാമ്ബത്തിക ഇടപാടുകളും വിലക്കിയിട്ടുണ്ട്.

ഫെബ്രുവരിയിൽ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും എതിർപ്പ് അടിച്ചമർത്താൻ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളെ കൊന്ന മ്യാൻമർ മിലിട്ടറിയിലെ മുതിർന്ന അംഗങ്ങളിലെ പതിമൂന്ന് പേർക്കെതിരെയാണ് നടപടി.
രാജ്യത്തെ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ഭരണകൂടത്തിനെ രാഷ്ട്രീയ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് പുതിയ നിയന്ത്രണങ്ങളെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ചൂണ്ടിക്കാട്ടി.

ജനഹിതമനുസരിച്ചുളള നടപടികള്‍ സ്വീകരിക്കണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നതെന്നും ബ്ലിങ്കണ്‍ പറഞ്ഞു. മ്യാന്‍മറിലേക്കുളള ആയുധവില്‍പനയും സൈനിക സഹകരണവും അവസാനിപ്പിക്കാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാകണമെന്നും യുഎസ് ആവശ്യപ്പെട്ടു.

കാനഡയും സമാനമായ ഉപരോധങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൈനിക നേതൃത്വവുമായി ബന്ധമുളള വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് കാനഡ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത്. ജനാധിപത്യവും രാജ്യത്തെ സ്വാതന്ത്ര്യവും പുന:സ്ഥാപിക്കാന്‍ പൊരുതുന്ന മ്യാന്‍മറിലെ ജനങ്ങള്‍ക്കൊപ്പമാണ് കാനഡയെന്നായിരുന്നു വിദേശകാര്യമന്ത്രി മാര്‍ക്ക് ഗാര്‍ണ്യൂവിന്റെ പ്രതികരണം. മ്യാന്‍മറിന് വ്യാപാര, വാണിജ്യ തിരിച്ചടി നല്‍കുന്ന ഉപരോധമാണ് ബ്രിട്ടന്‍ ഏര്‍പ്പെടുത്തിയത്.