Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

സത്യപ്രതിജ്ഞാ ചടങ്ങ് സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ലൈവായി കാണാം

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് സര്‍ക്കാര്‍ വെബ്‌സൈറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ലൈവായി കാണുന്നതിന് ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സൗകര്യമൊരുക്കും. കേരള ഗവണ്‍മെന്റ് ഫേസ്ബുക്ക് പേജ് (facebook.com/keralainformation), മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ് (facebook.com/CMOKerala), ഐ പി ആര്‍ ഡി കേരള യുട്യൂബ് ചാനല്‍ (www.youtube.com/iprdkerala), കേരളസര്‍ക്കാര്‍ വെബ്‌സൈറ്റ് (kerala.gov.in) പി ആര്‍ ഡി ലൈവ് മൊബൈല്‍ ആപ് എന്നിവ വഴി സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം കാണാം.