Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ലോക നിലവാരത്തിലുള്ള ചാനലുമായി പ്രസാർ ഭാരതി

ന്യൂഡൽഹി.ബിബിസി മാതൃകയില്‍ ദൂരദര്‍ശനെ അന്താരാഷ്ട്ര ന്യൂസ് ചാനലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഡിഡി ഇന്റര്‍നാഷണല്‍ എന്ന ചാനല്‍ രാജ്യത്തെ ആഭ്യന്തരവും, അന്തരാഷ്ട്രവുമായ വാര്‍ത്തകളെ ആഗോളതലത്തില്‍ ഇന്ത്യന്‍ കാഴ്ചപ്പാടില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഇത് സംബന്ധിച്ച്‌ രാജ്യത്തെ സ്വകാര്യ ടിവി ചാനല്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നും അടക്കം പ്രസാര്‍ഭാരതി ആശയങ്ങള്‍ തേടാന്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. സ്വകാര്യ പൊതു പങ്കാളിത്തത്തോടെയായിരിക്കും പുതിയ ചാനല്‍ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ബിബിസി വേള്‍ഡ് പോലെ ഒരു പൂര്‍ണ്ണമായ ആഗോള ചാനല്‍ എന്ന ആശയമാണ് ഡിഡി ഇന്റര്‍നാഷണല്‍ എന്ന ആശയത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത് എന്നാണ് പ്രസാര്‍ഭാരതി വൃത്തങ്ങള്‍ അറിയിക്കുന്നത്.

വിദേശങ്ങളിലെ ഇന്ത്യന്‍ ജനസമൂഹത്തെയും ആഗോള ജനതയെയും ഒരു പോലെ ഉള്‍കൊള്ളാന്‍ സാധിക്കുന്ന തരത്തിലായിരിക്കും ഇതിന്റെ ഘടന. ഇപ്പോള്‍ പ്രസാര്‍ഭാരതി തയ്യാറാക്കിയ എക്‌സ്പ്രഷന്‍ ഓഫ് ഇന്‍ട്രസ്റ്റ് (ഇഒഐ) പ്രകാരം, ഇന്ത്യന്‍ കാഴ്ചപ്പാടില്‍ ആഗോള, പ്രദേശിക വിഷയങ്ങളെ അവതരിപ്പിക്കാനും. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ ആഗോള പ്രേക്ഷകരില്‍ എത്തിക്കുക എന്നതുമാണ് ചാനല്‍ ലക്ഷ്യമാക്കുന്നത് എന്നാണ്.ആനുകാലിക വിഷയങ്ങളില്‍ ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ ആഗോളതലത്തില്‍ എത്തിക്കും.

സമഗ്രവും കൃത്യവും ആധികാരികവുമായ വിവരങ്ങള്‍ നല്‍കുന്ന വാര്‍ത്താസേവനമെന്ന നിലയില്‍ ഡിഡി ഇന്റര്‍നാഷണലിനെ രൂപപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലെ വിവരങ്ങള്‍ ആഗോള പ്രേക്ഷകരോട് പറയും. ഈ ഘട്ടത്തില്‍ ബിബിസി വേള്‍ഡിനെപ്പോലെ കൂടുതല്‍ വാര്‍ത്താ അധിഷ്ഠിതമായിരിക്കുമെന്ന് പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ വെംപതി പ്രമുഖ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.