Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റു

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ 23 മത് മുഖ്യമന്ത്രിയായാണ് പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

പിണറായിക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചടങ്ങില്‍ ഇടതുപക്ഷത്തുനിന്നുള്ള 99 എംഎല്‍എമാരും പങ്കെടുത്തു. അതേസമയം പ്രതിപക്ഷം വിട്ടുനിന്നു. മന്ത്രിമാരില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത് കെ രാജനാണ്. അവസാനം സത്യപ്രതിജ്ഞ ചെയ്തത് വീണാ ജോര്‍ജ് ആണ്.

മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തത് ക്രമത്തില്‍:

കെ. രാജന്‍

റോഷി അഗസ്റ്റിന്‍

കെ. കൃഷ്ണന്‍കുട്ടി

എ.കെ. ശശീന്ദ്രന്‍

അഹമ്മദ് ദേവര്‍കോവില്‍

ആന്റണി രാജു

വി. അബ്ദുറഹിമാന്‍

ജി.ആര്‍. അനില്‍

കെ.എന്‍. ബാലഗോപാല്‍

ആര്‍. ബിന്ദു

ജെ. ചിഞ്ചുറാണി

എം.വി. ഗോവിന്ദന്‍

പി.എ. മുഹമ്മദ് റിയാസ്

പി. പ്രസാദ്

കെ. രാധാകൃഷ്ണന്‍

പി. രാജീവ്

സജി ചെറിയാന്‍

വി. ശിവന്‍കുട്ടി

വി.എന്‍. വാസവന്‍

വീണാ ജോര്‍ജ്