Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

കോവിഡിലും ലോക്ക്ഡൗണിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരുടണ്‍ കപ്പ വിതരണം ചെയ്ത് സുരേന്ദ്രന്‍

കോഴിക്കോട്: കോവിഡിലും ലോക്ക്ഡൗണിലും പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് സ്വന്തം കൃഷിയിടത്തില്‍ വിളഞ്ഞ ഒരു ടണ്‍ കപ്പ സൗജന്യമായി കൊടുത്ത് മാതൃകയായിരിക്കുകയാണ് രാമനാട്ടുകരയിലെ സുരേന്ദ്രന്‍ എന്ന കര്‍ഷകന്‍.

ലോക്ക്ഡൗണ്‍ മൂലം കൃഷിയിടത്തിലുണ്ടായ വിളകള്‍ പല കര്‍ഷകരും വഴിവക്കില്‍ ഉപേക്ഷിച്ചും കുഴി കുത്തി മൂടിയും കളയുന്ന അവസരത്തിലാണ് സുരേന്ദ്രന്‍ ഇത്തരമൊരു നന്മയുമായി പലര്‍ക്കും മാതൃകയായത്. ദുരിതമനുഭവിക്കുന്ന അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് സ്ഥലത്തെ റസിഡന്റ്‌സ് അസോസിയേഷനുകള്‍ വഴിയാണ് ഇദ്ദേഹം കപ്പ വിതരണം നടത്തിയത്.

തന്റെ കൃഷിയിടത്തില്‍ വിളഞ്ഞ കപ്പ മുഴുവനായി ദുരിതമനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യുന്നതിന് സന്നദ്ധത സുരേന്ദ്രന്‍ പഞ്ചായത്ത് അംഗത്തെ അറിയിക്കുകയായിരുന്നു. പഞ്ചായത്ത് മുന്‍കൈയെടുത്ത് വാര്‍ഡില്‍ അര്‍ഹരായവര്‍ക്ക് കപ്പ വിതരണം ചെയ്തു.