Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ടി എന്‍ ശേഷന്‍ അന്തരിച്ചു

മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടി എന്‍ ശേഷന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. രാജ്യത്തിന്റെ പത്താമത്തെ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു ശേഷന്‍. ചെന്നെയില്‍ വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന സ്വതന്ത്ര ഭരണഘടനാ സ്ഥാപനത്തിന്റെ ശേഷിയും അന്തസ്സും ഭരതത്തെ ബോദ്ധ്യപ്പെടുത്തിയ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായിരുന്നു ശേഷന്‍. 1990 ഡിസംബര്‍ 12 മുതല്‍ 96 ഡിസംബര്‍ 11 വരെയാണ് ശേഷന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത്. ഭരണഘടനാ പദവിയായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കിയ ശേഷന്‍ സ്വാധീനിക്കാന്‍ ശ്രമിച്ച രാഷ്ട്രീയ സിംഹാസനങ്ങളെ വിറപ്പിച്ചു എന്നുതന്നെ പറയാം.