Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

21 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കി

ന്യൂഡല്‍ഹി: ഇതുവരെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയത് 21 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ (21,07,31,130). ഇതില്‍ സൗജന്യ ഡോസുകളും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ച ഡോസുകള്‍ ഉള്‍പ്പെടുന്നു. ഇതില്‍ പാഴായതുള്‍പ്പടെ 19,09,60,575 ഡോസുകളാണ് മൊത്തം ഉപഭോഗം ആയി കണക്കാക്കുന്നത്.

സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പക്കല്‍ ഏകദേശം 2 കോടി (1,97,70,555) ഡോസുകള്‍ ഇപ്പോഴും ലഭ്യമാണ്. കൂടാതെ, അടുത്ത 3 ദിവസത്തിനുള്ളില്‍ ഏകദേശം 26 ലക്ഷം (25,98,760) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ലഭ്യമാക്കും.

മഹാമാരി നിയന്ത്രിക്കുന്നതിനും നേരിടുന്നതിനും, അഞ്ച് ബിന്ദുക്കളിലൂന്നി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രങ്ങളില്‍ പ്രധാനം വാക്‌സിനേഷനാണ്. പരിശോധന, നിരീക്ഷണം, ചികിത്സ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കല്‍ എന്നിവയാണ് മാറ്റ് നാല് ഘടകങ്ങള്‍. സ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സൗജന്യമായി വാക്‌സിനുകള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന് ശക്തമായ പിന്തുണ നല്‍കി വരികയാണ്. സ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നേരിട്ട് വാക്‌സിന്‍ സംഭരിക്കാന്‍ വേണ്ട സഹായങ്ങളും കേന്ദ്ര ഗവണ്മെന്റ് നല്‍കി വരുന്നു

ഉദാരവല്‍ക്കരിച്ചതും ത്വരിതഗതിയിലുള്ളതുമായ കോവിഡ്19 പ്രതിരോധ കുത്തിവയ്പ്പിന്റെ മൂന്നാം ഘട്ടം 2021 മെയ് 1 മുതല്‍ ആരംഭിച്ചു. ഈ ഘട്ടത്തില്‍, എല്ലാ മാസവും, കേന്ദ്ര ഡ്രഗ്‌സ് ലബോറട്ടറി അംഗീകാരമുള്ള വാക്‌സിനുകളുടെ 50% കേന്ദ്ര ഗവണ്മെന്റ് സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകള്‍, സംസ്ഥാന ഗവണ്മെന്റുകള്‍ക്ക് സൗജന്യമായി നല്‍കുന്നത് തുടരും.