Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

വരവേൽപ്പ്.

ഇടത് സർക്കാറിന്റെ രണ്ടാം ഭാഗം വരുന്നു.
പ്രതീക്ഷിച്ചതിലും കൂടുതൽ സീറ്റ് നൽകി ഭരണ തുടർച്ച സമ്മാനിച്ച പിണറായി വിജയൻ നയിക്കുന്ന സർക്കാർ പുതിയ പ്രതീക്ഷയാണ്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം എപ്പോഴും പുതുമ നിറഞ്ഞ ഒരു പുസ്തകമാണ്. ആദ്യകാല രാഷ്ട്രീയം ആദർശങ്ങൾക്ക് വഴങ്ങിയാണ് നീക്കിയിരുന്നത് വിവാദങ്ങൾ ഉയർന്നു വന്നാൽ എത്ര വലിയ സ്ഥാനവും വേണ്ടന്ന് വച്ച് പടിയിറങ്ങുന്ന കാലത്ത് നിന്ന് വിമർശനങ്ങൾക്ക് ഒരു ചെവിയും നൽകാതെ തുടർച്ച നേടുക എന്ന തന്ത്രം ഇവിടെ വിജയിച്ചിരിക്കുന്നു.

വിവാദങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്ന കാലത്ത് മികച്ച അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടത്തി ഭരണ സംവിധാനം മികച്ചതാക്കാൻ കഴിഞ്ഞ സർക്കാറിന് സാധിച്ചതും ആരോപണങ്ങളെ ശക്തമായി നേരിട്ടുകൊണ്ട് മുന്നോട് പോകാൻ പിണറായി വിജയന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച മന്ത്രിസഭക്കായി എന്നത് വലിയ നേട്ടമാണ്.

വിശ്വാസ സമൂഹം ഉയർത്തിയ വെല്ലുവിളി പൗരത്വ നിയമം നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ അത് ഇടത് മുന്നണിക്ക് നേട്ടമാക്കി എടുക്കാൻ പിണറായി തന്ത്രത്തിന് സാധിച്ചതും കേരള രാഷ്ട്രീയത്തിൽ പുതിയ ചരിത്രം എഴുതി ചേർത്തു.
പ്രളയം, മഹാമാരികൾ . വിവാദങ്ങൾ എന്നിവയെല്ലാം . മികച്ച തന്ത്രങ്ങൾ മിനയാനുള്ള അവസരമായി പിണറായി വിജയൻ എന്ന രാഷ്ട്രീയ നേതാവിന് സാധിച്ചു.

കേരളത്തിന്റെ ഇടത് രാഷ്ട്രീയത്തിൽ എന്നും പ്രതീക്ഷ അർപ്പിച്ചിരുന്ന ഒരു വലിയ ജനത നിക്പക്ഷമായി നിലനിന്നിരുന്നതിനാൽ മത -സാമുദായിക സംഘടനകളെ വരുതിക്ക് കൊണ്ടുവരാൻ പുതുവഴികൾ തേടിയതാണ് വിജയന്റെ വിജയം.
പുതിയ മന്ത്രിമാരും വകുപ്പുകളും സ്ഥാനങ്ങളും കേരളത്തിന്റെ അടിസ്ഥാന വികസന പദ്ധതികൾക്കൊപ്പം സാംസ്കാരിക- സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിച്ച് കൊണ്ട് പുതിയ മന്ത്രിസഭയെ നമുക്ക് വരവേൽക്കാം.

ഒരു പത്ര മാധ്യമം എന്ന നിലയിൽ ജനങ്ങളുട പക്ഷത്ത് നിന്ന് ചോദ്യങ്ങൾ ചോദിക്കാനും , പ്രശംസിക്കാനും , പ്രതിഷേധിക്കാനും ഞങ്ങളും ഉണ്ടാവും.

ആശംസകളോടെ…
ടീം ഭാരത് ന്യൂസ്.