Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ടൗതെ ചുഴലികാറ്റിൽ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

മുംബയ്: ടൗതേ ചുഴലിക്കാറ്റിലുണ്ടായ മുംബയ് ബാര്‍ജ് അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി.മും​ബൈ​യി​ല്‍​നി​ന്ന് 38 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ ഹീ​ര ഓ​യി​ല്‍ ഫീ​ല്‍​ഡി​നു സ​മീ​പം കാ​റ്റി​നെ​ത്തു​ട​ര്‍​ന്നാ​ണ് ബാ​ര്‍​ജ് (കൂ​റ്റ​ന്‍ ച​ങ്ങാ​ടം) അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.പി 305 ​ന​മ്ബ​ര്‍ ബാ​ര്‍​ജ് തി​ങ്ക​ളാ​ഴ്ച​യോ​ടെ പൂ​ര്‍​ണ​മാ​യും മു​ങ്ങി​യി​രു​ന്നു. ബാ​ര്‍​ജി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 261 പേ​രി​ല്‍ 186 പേ​രെ നാ​വി​ക​സേ​ന സു​ര​ക്ഷി​ത കേ​ന്ദ്രങ്ങ​ളി​ലെ​ത്തി​ച്ചി​രു​ന്നു വയനാട് കല്‍പറ്റ മൂപ്പൈനാട് സ്വദേശി സുമേഷ് വി എസിന്‍റെ മൃതദേഹമാണ് ഏറ്റവും ഒടുവിലായി തിരിച്ചറിഞ്ഞത്. മൂപ്പൈനാട് വടുവൻചാൽവളവ് സ്വദേശി ദേവയാനി സുധാകരൻ എന്നിവരുടെ മകനാണ് സുമേഷ്. ഭാര്യ ദൃശ്യ സഹോദരൻ സുഭാഷ്.
മുംബൈയിലെ മാത്യു കൺസ്ട്രക്ഷൻനിൽ എഞ്ചിനീയർ ആയി ജോലി ചെയ്തു വരുകയായിരുന്നു
.അപകടത്തില്‍ മരിച്ച മറ്റൊരു വയനാട് സ്വദേശിയായ ജോമിഷ് ജോസഫിന്‍റെ മൃതദേഹം ഇന്ന് ഉച്ചയോടെ വയനാട് ഏച്ചോത്തുള്ള വീട്ടിലെത്തിക്കും. വൈകിട്ടാണ് സംസ്‌കാരം.

കോട്ടയം സ്വദേശിയായ സാസിന്‍ ഇസ്‌മായേലിന്‍റെ മൃതദേഹം മുംബയ് ജെ ജെ ആശുപത്രി മോര്‍ച്ചറിയിലാണ്. എണ്ണപ്പാടത്തുണ്ടായ അപകടത്തില്‍ ആകെ മരണം 49 ആയി. പലരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. 25 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

188പേരെ ഇതുവരെ നാവികസേന രക്ഷപെടുത്തി.