Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

തേജ്പാൽ കുറ്റവിമുക്തനായി

പനജി: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചുവെന്ന കേസില്‍ തെഹല്‍ക എഡിറ്റര്‍-ഇന്‍-ചീഫ് തരുണ്‍ തേജ്പാലിനെ വെറുതേ വിട്ടു. ഗോവ ജില്ലാ കോടതിയാണ് തേജ്പാലിനെ കുറ്റവിമുക്തനാക്കിയത്. . 2013 നവംബറില്‍ ഗോവയിലെ ആഡംബര ഹോട്ടലിലെ ലിഫ്റ്റില്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. ഇതിനെതിരെ യുവതി കേസ് കൊടുക്കുകയായിരുന്നു. കോടതി തരുണിനെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും തള്ളിക്കളഞ്ഞു.

സത്യത്തിനൊപ്പം നിന്ന കോടതിയോട് നന്ദിയുണ്ടെന്ന് തരുണ്‍ തേജ്പാല്‍ പ്രതികരിച്ചു. ‘2013 നവംബറില്‍ തന്റെ സഹപ്രവര്‍ത്തക വ്യാജമായി ആരോപിച്ച ലൈംഗികാതിരകമ കേസായിരുന്നെന്നും, വിചാരണ കോടതി ജഡ്ജി ക്ഷേമ ജോഷി തന്നെ കുറ്റവിമുക്തനാക്കിയിരിക്കുന്നുവെന്നും തേജ്പാൽ പറഞ്ഞു.