Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

കേരളത്തില്‍ പബ്ബുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം ആലോചനയില്‍: മുഖ്യമന്ത്രി

സംസ്ഥാനത്ത് പബ്ബുകള്‍ തുടങ്ങാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമായും ഐ.ടി ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് പബ്ബുകള്‍ തുടങ്ങുന്നത്. അതോടൊപ്പം ബവ്‌റേജസ് കോര്‍പറേഷനില്‍ മികച്ച സൗകര്യം ഒരുക്കണമെന്ന ആവശ്യത്തോട് അനുകൂലമായ പ്രതികരണവും മുഖ്യമന്ത്രി നടത്തി.

മെട്രോ നഗരങ്ങളില്‍ പബ്ബുകള്‍ സജീവമാണ്. എന്നാല്‍ കേരളത്തില്‍ ഒരിടത്തും അത്തരം സൗകര്യങ്ങളില്ല. രാത്രി ജോലി കഴിഞ്ഞെത്തുന്നവര്‍ക്ക് അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യം ഇല്ലെന്ന് പരാതിയുള്ളതായി മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് തന്നെ ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.