Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ഇന്ന് ലോക ചായദിനം

ഒരു ചൂടു ചായയും കുടിച്ച് പത്രവായനയില്‍ ആരംഭിക്കുന്നതാണ് മലയാളിയുടെ ഒരു ദിനം. ചായ മലയാളിയുടെ ജീവിതത്തില്‍ നിന്നും അടര്‍ത്തിമാറ്റാനാവാത്ത ഒരു വികാരം കൂടിയാണ്. ഇന്ന് ലോക ചായദിനം. 2019 മെയ് 21 ലോക ചായദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചത്.

ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക് എന്നിവ തടയാന്‍ ചായ കുടി ഒരു പരിധി വരെ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചായ ഉത്തമമാണ്.ഗ്രീന്‍ ടീ ആണ് കൂടുതല്‍ ഉത്തമം. ശ്വസതടസ്സം, ബ്ലഡ് പ്ലഷര്‍ എന്നിവ തടയാന്‍ ഉത്തമമാണ് ഗ്രീന്‍ ടീ. മാത്രമല്ല, ശരീരത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിച്ച് ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഗ്രീന്‍ ടീ സഹായിക്കുന്നു. പ്രത്യേകിച്ച് ഹെര്‍ബല്‍ ടീ. ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഗ്രീന്‍ ടീ ശീലമാക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും പ്രമേഹത്തെ തടയുന്നതിനും സഹായകരമാണ്. ടൈപ്പ്-2 പ്രമേഹം തടയാന്‍, ഗ്രീന്‍ ടീ, ബ്ലാക്ക് ടീ, ഊലോങ് ടീ എന്നിവയിലെല്ലാം ധാരളമായി അടങ്ങിയിട്ടുള്ള പോളിഫെനോള്‍, ആന്റി ഓക്‌സിഡന്റ് ഘടകങ്ങള്‍ സഹായകരമാണെന്ന് പഠനങ്ങള്‍ പറയുന്നു.

ഗ്രീന്‍ ടീയിലെ പോളിഫെനോള്‍ കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ ചെറുക്കുന്നതിനും ഗുണകരമാണെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ചര്‍മ്മ സംരക്ഷണത്തിനൊപ്പം ഗ്രീന്‍ടീ ചര്‍മ്മത്തെ ബാധിക്കുന്ന കാന്‍സര്‍ തടയാനും സഹായിക്കുന്നു. ഗ്രീന്‍ ടീയിലെ പോളിഫെനോള്‍സ് മാനസിക സംഘര്‍ഷം കുറയ്ക്കും. ഗ്രീന്‍ ടീയിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തെ ഉത്തേജിപ്പിക്കുന്നു.

തുളസിച്ചായയും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍, ആന്റിഓക്‌സഡന്റ് ഘടകങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഉത്തമമെന്ന് ആയുര്‍വേദത്തിലും പറയുന്നുണ്ട്. ചായ കുടി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങളുണ്ട്.