Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ഏഷ്യൻ കോടീശ്വരൻമാരിൽ അദാനിയും അംബാനിയും മുന്നിൽ.

മുംബൈ: ബ്ലൂംബെര്‍ഗ് കോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നേടി ഇന്ത്യന്‍ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മായ മുകേഷ് അംബാനിയും, തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്തായി അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിയും എത്തി. ചൈനീസ് കോടീശ്വരന്‍ ഷോങ് ഷന്‍ഷാനെ ഞെട്ടിച്ചാണ് ഏഷ്യയിലെ അതിസമ്ബന്നന്മാരില്‍ രണ്ടാമനായി ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി മാറിയത്. ബ്ലൂംബെര്‍ഗ് പട്ടിക അനുസരിച്ച്‌ അദാനി ഗ്രൂപ്പിന്റെ ആസ്തി 66.5 ബില്യണ്‍ ഡോളറാണ്. ഷോങ് ഷന്‍ഷാന്റെ ആസ്തി 63.6 ബില്യന്‍ ഡോളറാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷന്‍ഷാനെ പിന്തള്ളി മുകേഷ് അംബാനി ഏഷ്യയിലെ അതിസമ്ബന്ന പട്ടികയില്‍ ഒന്നാമതെത്തിയത്. നോങ്ഫു സ്പ്രിങ്സ് ചെയര്‍മാനായ ഷന്‍ഷാന്‍ ലോകത്ത് അതിസമ്ബന്നരില്‍ ആറാമനായിരുന്നു.
ആഗോള സമ്ബന്നന്മാരുടെ പട്ടികയില്‍ അംബാനി പതിമൂന്നാമതും അദാനി പതിനാലാമതുമാണ്. 1980കളുടെ അവസാനം വ്യവസായം ആരംഭിച്ച ഗൗതം അദാനി നിലവില്‍ ഖനി, തുറമുഖം, വിമാനത്താവളങ്ങള്‍, വൈദ്യുതിനിലയങ്ങള്‍, ഡേറ്റാ സെന്റര്‍, സിറ്റി ഗ്യാസ്, പ്രതിരോധ മേഖലകളിലും ചുവടുറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളുടെ നിയന്ത്രണം അദാനി ഗ്രൂപ്പ് ഏറ്റെടുത്തു. വ്യോമഗതാഗതത്തിന്റെ കാല്‍ഭാഗവും അദാനിയുടെ നിയന്ത്രണത്തിലാണ് ഇപ്പോള്‍. തുറമുഖ മേഖലയില്‍ 30 ശതമാനവും നിയന്ത്രിക്കുന്നത് അദാനി പോര്‍ട്ടാണ്.