Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

നൈജീരിയൻ സൈ​നി​ക മേ​ധാ​വി കൊല്ലപ്പെട്ടു

ക​ഡു​ന: നൈ​ജീ​രി​യ​ന്‍ സൈ​നി​ക മേ​ധാ​വി ല​ഫ്. ജ​ന​റ​ല്‍ ഇ​ബ്രാ​ഹിം അ​ത്ത​ഹി​രു വി​മാ​നാ​പ​ക​ട​ത്തി​ല്‍ മ​രിച്ചു.. മോശം കാലാവസ്ഥയിൽ വിമാനം ലാൻഡുചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. വിമാനത്തിന്റെ ജീവനക്കാർ ഉൾപ്പെടെ പത്ത് ഉദ്യോഗസ്ഥരും മരിച്ചു.വ​ട​ക്ക​ന്‍ സം​സ്ഥാ​ന​മാ​യ ക​ഡു​ന​യി​ല്‍ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ദ്ദേ​ഹം സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ട്ടി​രു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബു​ഹാ​രി പ​റ​ഞ്ഞു.

ക​ഡു​ന വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് സൈ​നി​ക മേ​ധാ​വി അ​ട​ക്ക​മു​ള്ള​വ​ര്‍ സ​ഞ്ച​രി​ച്ച വി​മാ​നം ത​ക​ര്‍​ന്നു​വീ​ണ​ത്. വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സൈ​നി​ക മേ​ധാ​വി​ക്കൊ​പ്പം മ​റ്റു ചി​ല സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രും മ​രി​ച്ചു.അ​പ​ക​ട​കാ​ര​ണ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​താ​യും നൈ​ജീ​രി​യ​ന്‍ വ്യോ​മ​സേ​ന പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

നൈ​ജീ​രി​യ​ന്‍ വ്യോ​മ​സേ​ന​യു​ടെ വി​മാ​നം ത​ക​ര്‍​ന്ന് ഏ​ഴു പേ​ര്‍ മ​രി​ച്ചി​ട്ട് മൂ​ന്നു മാ​സം പി​ന്നി​ടു​മ്ബോ​ഴാ​ണ് അ​ടു​ത്ത അ​പ​ക​ട​മു​ണ്ടാ​യ​ത്. രാ​ജ്യം നേ​രി​ടു​ന്ന സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ന​മ്മു​ടെ സൈ​ന്യം ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യേ​റ്റ മാ​ര​ക​മാ​യ പ്ര​ഹ​രം ആ​ണി​തെ​ന്ന് ബു​ഹാ​രി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ല്‍ വി​ശേ​ഷി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ഇ​ബ്രാ​ഹിം അ​ത്ത​ഹി​രു സൈ​നി​ക മേ​ധാ​വി​യാ​യി നി​യ​മി​ത​നാ​കു​ന്ന​ത്. ബോ​ക്കോ​ഹ​റാം അ​ട​ക്ക​മു​ള്ള ഭീ​ക​ര​സം​ഘ​ട​ന​ക​ളും ക​ലാ​പ​കാ​രി​ക​ളും ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ക​ഴി​യാ​ത്ത നൈ​ജീ​രി​യ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​നി​ടെ നി​ര​വ​ധി വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് അ​ത്ത​ഹി​രു​വി​നെ ബു​ഹാ​രി നി​യ​മി​ക്കു​ന്ന​ത്.

ബോ​ക്കോ​ഹാ​മും ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റും ഒ​രു ദ​ശാ​ബ്ദ​ക്കാ​ലം നൈ​ജീ​രി​യ​യി​ല്‍ ക​ലാ​പം സൃ​ഷ്ടി​ച്ചു. ആ​ക്ര​മ​ണ​ങ്ങ​ളെ ഭ​യ​ന്ന് ഏ​ക​ദേ​ശം ര​ണ്ട് ല​ക്ഷ​ത്തോ​ളം പേ​ര്‍ ആ​ഭ്യ​ന്ത​ര പ​ലാ​യ​നം ന​ട​ത്തി. 30,000ലേ​റെ ആ​ളു​ക​ള്‍ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തു.