Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

അയോദ്ധ്യാ വിധി: പ്രതിഷേധിച്ച് പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

അയോദ്ധ്യാ കേസിലെ വിധിയില്‍ പ്രതിഷേധിച്ച് അനുമതിയില്ലാതെ പ്രകടനം നടത്തിയ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂരില്‍ പ്രകടനം നടത്തിയ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇരുന്നൂറോളം പേര്‍ക്കെതിരെയാണ് അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് കേസ്.

വയനാട് മാനന്തവാടിയില്‍ പൊലീസിന്റെ വിലക്ക് ലംഘിച്ചു പ്രതിഷേധ പ്രകടനം നടത്താന്‍ ശ്രമിച്ച 67 എസ് ഡി പി ഐ പ്രവര്‍ത്തകരെ അറസ്റ്റുചെയ്തിരുന്നു. എല്ലാവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു. ആലപ്പുഴയില്‍ പ്രതിഷേധത്തിന് ഒത്തു ചേര്‍ന്ന 77 എസ് ഡി പി ഐ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.