Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

കോവിഡ് വാക്‌സിന്‍: 18 വയസിനും 44 വയസിനും ഇടയിലുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യുന്നവിധം

18 വയസിനും 44 വയസിനും ഇടയിലുള്ള രജിസ്റ്റര്‍ ചെയ്യാത്തവര്‍ ആദ്യമായി https://www.cowin.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.
അതിന് ശേഷം മുന്‍ഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക.

ഇനി മൊബൈല്‍ നമ്പര്‍ നല്‍കുക. അപ്പോള്‍ ഒരു ഒ ടി പി ലഭിക്കും.

ഒ ടി പി നല്‍കുമ്പോള്‍ വിവരങ്ങള്‍ നല്‍കേണ്ട പേജ് വരും

ജില്ല, പേര്, ലിംഗം, ജനന വര്‍ഷം, ഏറ്റവും അടുത്ത വാക്‌സിനേഷന്‍ കേന്ദ്രം, കോവിനില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിച്ച റഫറന്‍സ് ഐഡി എന്നിവ നല്‍കുക

ഇതോടൊപ്പം അനുബന്ധ രോഗങ്ങള്‍ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്.

ഇത്രയും നല്‍കിയ ശേഷം സബ്മിറ്റ് നല്‍കുക

നല്‍കിയ രേഖകള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്‌സിന്റെ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കുന്നതാണ്.

വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ അപ്പോയിന്റ്‌മെന്റ് എസ്.എം.എസ്, ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയല്‍ രേഖയോ, അനുബന്ധ രോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ കാണിക്കേണ്ടതാണ്.

നേരത്തെ ഒരു ഡോസ് എടുത്തവര്‍ക്കും 45 നു മുകളില്‍ പ്രായമുള്ളവര്‍ക്കും അനുബന്ധ രോഗമില്ലാത്തവര്‍ക്കും ഉള്ള വാക്‌സിന്‍ ഉടന്‍ ലഭ്യമാക്കുന്നതും കേന്ദ്രങ്ങളുടെ വിവരങ്ങള്‍ അറിയിക്കുന്നതുമാണ്.