Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ബ്ലാക്ക് ഫംഗസ് വരാനുള്ള പ്രധാന കാരണം ഇതാണ്

കോവിഡ് രോഗം ഭേദമായവരിലാണ് പ്രധാനമായും ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കോമൈക്കോസിസ് ബാധ കാണുന്നത്. ഇത് എങ്ങനെ വരുന്നു എന്നത് എല്ലാവരെയും അലട്ടുന്ന ഒരു ചോദ്യമാണ്. ബ്ലാക്ക് ഫംഗസ് ബാധയുടെ പ്രധാനകാരണം ഇതാണ്.

നിങ്ങള്‍ ഉപയോഗിക്കുന്ന മാസ്‌ക് പലപ്പോഴും കഴുകാതെ തന്നെ ഒന്നിലധികം തവണ ഉപയോഗിക്കുന്നു. മാസ്‌ക് ഒരിക്കല്‍ ധരിച്ചാല്‍ തന്നെ ശ്വസനത്തിലൂടെ ഉണ്ടാവുന്ന ഈര്‍പ്പം മാസ്‌ക്കില്‍ തങ്ങിനില്‍ക്കും. ഈ ഈര്‍പ്പം നമുക്ക് അനുഭവപ്പെടണം എന്നില്ല. ഇത് ഫംഗസിന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം ഉണ്ടാക്കുന്നു. ഇങ്ങനം വളരുന്ന ഫംഗസ് ശ്വസനം വഴി നേരെ നമ്മുടെ ശ്വസനവ്യവസ്ഥയിലേക്ക് പോകുന്നു.

അതിനാല്‍ വൃത്തിയില്ലാതെ മാസ്‌ക്ക് ഉപയോഗിക്കരുത്. മാസ്‌ക് ദിവസേന കഴുകുക അല്ലെങ്കില്‍ മാറ്റുക. കഴുകുന്ന മാസ്‌ക് നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കണം. സൂര്യപ്രകാശത്തില്‍ ഉണങ്ങുന്ന മാസ്‌ക്കില്‍ ഫംഗസ് വളരുകയില്ല.