Agriculture

Entertainment

December 7, 2022

BHARATH NEWS

Latest News and Stories

തൃശ്ശൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണം തുടരും; മരണം, ചികിത്സ എന്നിവയ്ക്ക് മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂ

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ട്രിപ്പിള്‍ ലോക് ഡൗണിലെ മാര്‍ഗ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മരണം, ചികിത്സ എന്നിവയ്ക്ക് മാത്രമേ ആളുകള്‍ക്ക് പുറത്ത് ഇറങ്ങാന്‍ സാധിക്കൂ. മറ്റ് അവശ്യങ്ങള്‍ക്ക് ഇറങ്ങുന്നവര്‍ക്ക് പാസ്, സത്യവാങ്മൂലം എന്നിവ നിര്‍ബന്ധമാക്കി. ചൊവ്വാഴ്ച വരെ നിയന്ത്രണം തുടരും. മാര്‍ക്കറ്റുകള്‍ തുറക്കില്ല.

ജില്ലയില്‍ ഇന്ന് 2404 പേര്‍ക്കാണ് രോ?ഗം സ്ഥിരീകരിച്ചത്. ഇതില്‍ 2395 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉറവിടം അറിയാത്ത 4 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. അതേസമയം, 7353 പേര്‍ രോഗമുക്തരായി. നിലവില്‍ 21,150 ആളുകളാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്.

തൃശ്ശൂര്‍ സ്വദേശികളായ 87 പേര്‍ മറ്റ് ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 2,19,288 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,96,853 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. 21.19% ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.