Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ഹോമിയോ കൊവിഡിന് ഫലപ്രദം. ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍

തൃശൂര്‍: കൊവിഡ് ചികിത്സയ്ക്ക് ഹോമിയോപ്പതി സുസജ്ജമാണെന്നും വൈറല്‍ രോഗങ്ങള്‍ക്ക് ഏറെ ഗുണകരമായ ഈ ചികിത്സാരീതിയുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എച്ച്‌.എം.എ) സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. കൊവിഡിന്റെ പ്രാരംഭദശയിലുള്ളവരും ചെറിയ ലക്ഷണങ്ങളുള്ളവരും ഹോമിയോ ചികിത്സതേടിയാല്‍ ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് തടയാം. ആശുപത്രി പ്രവേശനം, ഐ.സി.യു/വെന്റിലേറ്റര്‍ സാഹചര്യവും ഒഴിവാക്കാം.

രോഗമില്ലാത്തവര്‍ സ്ഥിരമായി ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചാല്‍ രോഗവ്യാപനം കുറയ്ക്കാം. ഒരിക്കല്‍ കൊവിഡ് വന്നവര്‍ക്ക് വീണ്ടും വരാതിരിക്കാനും ഇതുപയോഗിക്കാം.

കൊവിഡിന്റെ രണ്ടാംഘട്ടം രൂക്ഷമായ സാഹചര്യത്തില്‍ മൈല്‍ഡ് ആന്‍ഡ് മോഡറേറ്റ് കൊവിഡ് കേസുകള്‍ക്ക് എല്ലാ സി.എഫ്.എല്‍.ടി.സികളിലും ആശുപത്രികളിലും സുപ്രീംകോടതി വിധിപ്രകാരം കേന്ദ്ര ആയുഷ് മന്ത്രാലയം നിര്‍ദേശിച്ച ഹോമിയോ മരുന്നുകള്‍ നല്‍കണം.

ആഡ്-ഓണ്‍ ട്രീറ്റ്‌മെന്റായി ഹോമിയോപ്പതി ചികിത്സ ഇത്തരം രോഗാവസ്ഥയില്‍ വിജയകരമായി നല്‍കുന്നുണ്ട്. എല്ലാതലത്തിലും ഹോമിയോപ്പതി ചികിത്സ ഉറപ്പാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. എന്നാല്‍, കേരളത്തിലെ രണ്ട് ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകള്‍ ഇപ്പോള്‍ അലോപ്പതി സി.എഫ്.എല്‍.ടി.സികളായാണ് പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ ഡിസ്‌പെന്‍സറികളിലെ ഹോമിയോപ്പതി മെഡിക്കല്‍ ഓഫീസര്‍മാര്‍ അലോപ്പതി സി.എഫ്.എല്‍.ടി.സികളിലും ജോലി ചെയ്യുന്നു. ഹോമിയോപ്പതി ചികിത്സാ സൗകര്യങ്ങളും ഡോക്‌ടര്‍മാരുടെ സേവനവും ഹോമിയോ ചികിത്സയ്ക്കായി തന്നെ പ്രയോജനപ്പെടുത്തണം. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ഗണേഷ് ദാസ്, ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.