Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

നൈറാഗോംഗോ തീ തുപ്പുന്നു; ആയിരങ്ങൾ പലായനത്തിൽ

കിന്‍ഷാസ: കോംഗോയില്‍ അഗ്​നിപര്‍വത സ്ഫോടനം. രാജ്യത്തെ പ്രധാന നഗരമായ ഗോമക്കു സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. ശനിയാഴ്​ച രാത്രിയോടെ ആരംഭിച്ച സ്ഫോടനത്തെ തുടര്‍ന്ന്​ ആയിരക്കണക്കിന്​ നാട്ടുകാര്‍ അതിര്‍ത്തി കടന്നതായി അയല്‍ രാജ്യമായ റുവാന്‍ഡ അറിയിച്ചു.നൈറാഗോംഗോ പർവതത്തിൽ നിന്നുള്ള ലാവ ശനിയാഴ്ച വൈകിട്ടാണ് ഗോമയുടെ വിമാനത്താവളത്തെത്തിയത്.
രാത്രിയിലായതിനാല്‍ കുഞ്ഞുങ്ങളെ കൂട്ടി കിട്ടിയതുമായി കുടുംബങ്ങള്‍ കൂട്ട പലായനം തുടരുകയാണ്​. ഇവരെ സ്​കൂളുകളിലും ആരാധനാലയങ്ങളിലും പാര്‍പ്പിച്ചുവരികയാണ്​. അഗ്​നിപര്‍വതത്തില്‍ പുതിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുന്നത്​ വലിയ പൊട്ടിത്തെറിയുടെ തുടക്കമാകുമോ എന്നാണ്​ അധികൃതര്‍ ഭയക്കുന്നത്​.

നയിരഗോംഗോ അഗ്​നിപര്‍വതത്തില്‍നിന്ന്​ ഗോമ പട്ടണത്തിലേക്ക്​ ശക്​തമായ ലാവ പ്രവാഹം തുടരുന്നത്​ ആശങ്കയോടെയാണ്​ രാജ്യം കാണുന്നത്​.
അടിയന്തര സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ജീന്‍ മൈക്കല്‍ ലു​േക്കാന്‍ഡെ തലസ്​ഥാനത്ത്​ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്​. വിമാനത്താവളത്തില്‍ ലാവ എത്തിയതായി അധികൃതര്‍ അറിയിച്ചു.

ഇരുപത് ലക്ഷം ജനസംഖ്യയുള്ള നഗരത്തില്‍നിന്ന്​ 10 കിലോമീറ്റര്‍ മാറിയുള്ള നയിരഗോംഗോ അഗ്​നിപര്‍വതം 2002ല്‍ പൊട്ടിത്തെറിച്ച്‌​ 250 ഓളം പേര്‍ മരിച്ചിരുന്നു. 125,000 പേര്‍ ഭവന രഹിതരാകുകയും ചെയ്​തു. ഇത്തവണ നഗര മധ്യ​ത്തിലേക്ക്​ പ്രവേശിച്ചാല്‍ കനത്ത നാശനഷ്​ടം സംഭവിക്കുമെന്നാണ്​ മുന്നറിയിപ്പ്​.പ്രസിഡന്റ് ഫെലിക്സ് ഷിസെകെഡി ഞായറാഴ്ച കോംഗോയിലേക്ക് മടങ്ങാനുള്ള യൂറോപ്പിലേക്കുള്ള യാത്ര ചുരുക്കുമെന്ന് പ്രസിഡന്റ് സ്ഥാനം ട്വിറ്ററിലൂടെ അറിയിച്ചു.