Agriculture

Entertainment

December 5, 2022

BHARATH NEWS

Latest News and Stories

ജൂണില്‍ ലോക്ഡൗണ്‍ തുടരണമോ എന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ജൂണ്‍മാസത്തില്‍ കേരളത്തില്‍ ലോക്ക്ഡൗണ്‍ തുടരണമോ എന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ലോക്ക്ഡൗണ്‍ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് മേയ് മാസത്തിനു ശേഷമാകും വ്യക്തമാവുക. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എന്നിവ പരിഗണിച്ചാവും ലോക്ക്ഡൗണ്‍ തുടരണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക എന്നും വീണാ ജോര്‍ജ്ജ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയാണ് ലോക്ക് ഡൗണ്‍ കാര്യത്തില്‍ ഡെങ്കിപ്പനി, എലിപ്പനി പോലുളള മറ്റ് രോഗങ്ങള്‍ക്കെതിരെയും പ്രതിരോധം ശക്തമാക്കണമെന്നും ജാഗ്രത കൈവിടരുതെന്നും വീണ ജോര്‍ജ് പറഞ്ഞു.