Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

ട്രെന്‍ഡ് ആവുന്ന ടൂണ്‍ ആപ്പ്

മൊബൈല്‍ ആപ്പുകളില്‍ ട്രെന്‍ഡ് ആയി മാറുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഏറ്റവും പുതിയ ഉത്പന്നമായ ടൂണ്‍ ആപ്പ്. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എന്നാണ് ‘ടൂണ്‍’ എന്ന വാക്കിനര്‍ത്ഥം. മുഖങ്ങള്‍ കാര്‍ട്ടൂണ്‍ രൂപത്തിലേക്ക് മാറ്റുന്നതിന് സഹായിക്കുന്നു എന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. അതോടൊപ്പം വീഡിയോ രൂപത്തില്‍ മാറ്റുവാനുമുള്ള സൗകര്യം ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടൂണ്‍ ആപ്പിന്റെ കൂടെ മറ്റ് ആപ്പുകള്‍ കൂടി ചേര്‍ത്ത് മനോഹരമാക്കിയാണ് ഇപ്പോള്‍ പ്രൊഫൈല്‍ ചിത്രങ്ങളും സ്റ്റാറ്റസും വാള്‍പ്പേപ്പറുമായി നവ മാധ്യങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്. ഇതിന് മുമ്പ് ജനങ്ങള്‍ ഏറ്റെടുത്ത ഫെയ്‌സ് ആപ്പ് പ്രായം കൂട്ടിയും കുറച്ചും ചിത്രങ്ങള്‍ തയ്യാറാക്കാം എന്നതായിരുന്നു പ്രത്യേകത. ടൂണ്‍ ആപ്പിനെ കൂടാതെ ഇതേ സൗകര്യങ്ങള്‍ ഒരുക്കുന്ന അപ്ലിക്കേഷനുകള്‍ സുലഭമാണങ്കിലും ആളുകള്‍ പ്രിയങ്കരമായി ഏറ്റെടുത്തത് ഇതായിരുന്നു.

ആപ്പ് പ്ലേസ്റ്റോറില്‍ ലഭ്യമാണ്. പ്ലേസ്റ്റോറില്‍ നിന്നും ടൂണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോ വെട്ടിയെടുത്താല്‍ ആപ്ലിക്കേഷനിലൂടെ സ്വയം കാര്‍ട്ടൂണ്‍ രൂപത്തിലേക്ക് മാറാം.