Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ബ്ലാക്ക് ഫംഗസ്: സംസ്ഥാനത്ത് നാല് മരണം കൂടി

കൊച്ചി: ബ്ലാക്ക് ഫംഗസ് രോഗം മൂലം എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന നാലുപേര്‍ മരിച്ചു. ഇവരില്‍ രണ്ട് പേര്‍ എറണാകുളം ജില്ലയില്‍ നിന്നുള്ളവരാണ്. 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്.എം.ടി കോളനി സ്വദേശിയുമാണ് മരിച്ചത്. മരിച്ച മറ്റു രണ്ടുപേര്‍ പത്തനംതിട്ട സ്വദേശികളാണ്. ഇവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ സ്വീകരിച്ചവരാണ്. ഇവരില്‍ ഒരാള്‍ കൊച്ചിയിലും മറ്റൊരാള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചാണ് മരണം സംഭവിച്ചത്.

എറണാകുളം ജില്ലയില്‍ ഇതുവരെ ആറ് ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഒരാള്‍ 58 വയസ്സുള്ള നോര്‍ത്ത് പറവൂര്‍ സ്വദേശിയാണ്. ഇദ്ദേഹം കോട്ടയം മെഡിക്കല്‍ കോളേജിലും മറ്റൊരാളായ മൂക്കന്നൂര്‍ സ്വദേശി (45 വയസ്സ്) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.