Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

മുതല കണ്ണീർ : മോഡിയെ പരിഹസിച്ച് മന്‍മോഹന്റെ ട്വീറ്റ്

ന്യൂഡല്‍ഹി
വാക്സിന്‍ ക്ഷാമത്തിലടക്കം എന്തെങ്കിലും ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സാധിക്കുന്നില്ലെങ്കില് രാജിവച്ചൊഴിയുകയാണ് വേണ്ടതെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്റെ സിങ്. മരിച്ചവരെക്കുറിച്ച്‌ പറഞ്ഞ് മോഡി കണ്ണീര്പൊഴിച്ചതിനെ മന്മോഹന് ട്വീറ്റില് പരിഹസിച്ചു. മുതലക്കണ്ണീര്‍ എന്ന ഹാഷ്ടാഗോടെയാണ് ട്വീറ്റ്.

മഹാമാരി ഒരുപാട് രാജ്യങ്ങളെ ബാധിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി കരഞ്ഞില്ല. യുഎസ് പ്രസിഡന്റ് കരഞ്ഞില്ല. ഇറ്റാലിയന്‍ പ്രധാനമന്ത്രി കരഞ്ഞില്ല. യുകെ പ്രധാനമന്ത്രി കരഞ്ഞില്ല. എന്തുകൊണ്ട് മോഡി കരഞ്ഞു. ഒരു നേതാവെന്ന നിലയില്‍ അദ്ദേഹം പരാജയപ്പെട്ടു. ഇന്ത്യക്ക് വാക്സിനാണ് വേണ്ടത്. താങ്കളുടെ കണ്ണീരല്ല. മൻമോഹൻ സിംങ് ട്വീറ്റ് ചെയ്തു.