Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

പതഞ്ജലിയിലെ ഉന്നതൻ കോവിഡ് ബാധയെ തുടർന്ന് മരിച്ചു.

ന്യൂഡല്‍ഹി: കോവിഡ് ബാധയെ തുടര്‍ന്ന് ബാബാ രാംദേവിന്റെ ‘പതഞ്ജലി’യുടെ പാലുല്‍പ്പന്ന വിഭാഗം മേധാവി സുനില്‍ ബന്‍സാല്‍ (57) മരിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ശ്വാസകോശത്തിനും തലച്ചോറിനും ഉണ്ടായ ഗുരുതരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് സുനില്‍ ബന്‍സാല്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം അലോപ്പതി ചികിത്സക്കെതിരെ ബാബാ രാംദേവ് നടത്തിയ പരാമർശം വൻ വിവാദമായിരുന്നു. ഇതിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രി തന്നെ പ്രതികരിച്ചിരുന്നു.

അലോപ്പതി മണ്ടന്‍ ശാസ്​ത്രമാണെന്നും ലക്ഷക്കണക്കിന്​ കോവിഡ്​ രോഗികള്‍ മരിച്ചുവീണത്​ അലോപ്പതി മരുന്ന്​ കഴിച്ചിട്ടാ​ണെന്നുമായിരുന്നു രാംദേവ്​ ആരോപിച്ചത്.