Agriculture

Entertainment

December 2, 2022

BHARATH NEWS

Latest News and Stories

ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീം ക്യാപ്റ്റനായി പി.എസ്. ജീന സ്‌കറിയ തിരഞ്ഞെടുക്കപ്പെട്ടു

വയനാട്: അന്താരാഷ്ട്ര ബാസ്‌കറ്റ് ബോള്‍ താരം വയനാട് സ്വദേശിനി പി.എസ്. ജീന സ്‌കറിയ ഒളിമ്പിക്‌സ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടു. വയനാട് പടിഞ്ഞാറത്തറ സ്വദേശിനിയായ ജീന സ്‌കറിയ 2018 ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീം ക്യാപ്റ്റനായിരുന്നു. കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ജീന ഇപ്പോള്‍ ബംഗളുരുവില്‍ പരിശീലനത്തിലാണ്. കെ.എസ്.ഇ.ബിയില്‍ സീനിയര്‍ അസിസ്റ്റന്റാണ് ജീന.

വാര്‍ത്ത: ഷിബു സി വി