Agriculture

Entertainment

November 30, 2022

BHARATH NEWS

Latest News and Stories

ലോക്ഡൗണ്‍ ഇളവുകള്‍; നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ നിശ്ചിതദിവസം തുറക്കാം

തിരുവനന്തപുരം: നിര്‍മാണ പ്രവര്‍ത്തനത്തിനു സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ നിശ്ചിത ദിവസം അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെട്ടുകല്ല് ചെത്താന്‍ അനുവദിക്കും. ഇതുകൊണ്ടുപോകുന്ന വാഹനങ്ങള്‍ തടയില്ല. മലഞ്ചരക്കു കടകള്‍ വയനാട്ടിലും ഇടുക്കിയിലും ആഴ്ചയില്‍ രണ്ടു ദിവസവും മറ്റുള്ള ജില്ലകളില്‍ ഒരു ദിവസവും തുറക്കും. റബര്‍തോട്ടങ്ങളില്‍ സ്ഥാപിക്കുന്ന റെയിന്‍ഗാര്‍ഡ് വില്‍ക്കുന്ന കടകള്‍ നിശ്ചിത ദിവസം തുറക്കാന്‍ അനുവദിക്കും.